പന്നിപ്പനി: മുഴുവൻ പന്നികളെയും കൊന്നു കുഴിച്ചുമൂടി

Mail This Article
കാർത്തികപുരം ∙ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മുഴുവൻ പന്നികളെയും കൊന്നു കുഴിച്ചുമൂടി. തലത്തണ്ണി, പുല്ലരി, മാമ്പൊയിൽ, താളിപ്പാറ, വായിക്കമ്പ, ശാന്തിപുരം, ജയഗിരി എന്നിവിടങ്ങളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഒടുവിൽ പന്നിപ്പനി സ്ഥിരീകരിച്ച ശാന്തിപുരത്തും ജയഗിരിയിലുമുള്ള 6 ഫാമുകളിലെ 61 പന്നികളെയാണ് അവസാനഘട്ടം കൊന്നത്. 37 ഫാമുകളിലെ 565 ലധികം പന്നികളെയാണ് ഇതുവരെ കൊന്നുകുഴിച്ചുമൂടിയത്.
ഇന്നലെ അരിവിളഞ്ഞപൊയിൽ മണ്ണാത്തിക്കുണ്ടിലുള്ള ഒരു ഫാമിലെ പന്നിയും ചത്തു. ഇതിന്റെ രക്തസാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എഡിസിപി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ഡോ.ജയശ്രീ, പയ്യന്നൂർ എപിഒ ഡോ.വിനോദ് കുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ബിജോയി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു പന്നികളെ കൊന്നു മറവു ചെയ്തത്.