ADVERTISEMENT

കുന്നോത്ത് ∙ ലോകത്തിന്റെ സ്പൈസസ് ഹബ്ബാണ് കേരളമെന്നും ഈ രംഗത്തെ പ്രധാന 3 കമ്പനികൾ കൊച്ചി കേന്ദ്രീകരിച്ചു വൻ നിക്ഷേപം നടത്തിയെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഇൻഡസ്ട്രിയിൽ പാർക്കിലെ പ്രഥമ സംരംഭമായ ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊ‍ഡ്യൂസർ കമ്പനിയുടെ കറി പൗഡർ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ മുന്നേറ്റം സർക്കാരിന്റെ പ്രത്യേക ലക്ഷ്യമാണെന്നും ഇന്ത്യയിൽ ആദ്യമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചതു കേരളത്തിലാണെന്നും റബർ തോട്ടങ്ങളിൽ 5 % സ്ഥലം മറ്റു കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതായും മന്ത്രി  പറഞ്ഞു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച ബയോമൗണ്ടൻ കമ്പനിയുടെ കറി പൗഡർ യൂണിറ്റിൽ നിന്നുള്ള 16 ഇനം ഉൽപന്നങ്ങൾ മന്ത്രി വിപണിയിൽ ഇറക്കി. വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ചവർക്കുള്ള ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. കറി പൗഡറുകൾ, ചക്ക, ജാതിക്ക വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും നടത്തി. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. 

എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കേരള കാർഷിക സർവകലാശാലാ ആർഎബിഐ മേധാവി ഡോ. കെ.പി.സുധീർ, വ്യവസായ വകുപ്പ് ജനറൽ മാനേജർ എ.എസ്.ഷിറാസ്, ബയോമൗണ്ടൻ ചെയർമാൻ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി, മാനേജിങ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ലൂക്കോസ് മാടശ്ശേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസി‍ഡന്റ് എം.വിനോദ്കുമാർ, കുന്നോത്ത് സെന്റ് തോമസ് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാണ്ട്യംമാക്കൽ, പായം പഞ്ചായത്ത് അംഗം സുഭാഷ് രാജൻ, ബയോമൗണ്ടൻ ഡയറക്ടർ പി.ടി.ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com