ADVERTISEMENT

കൂത്തുപറമ്പ് ∙ നിർമലഗിരി കരിയിലെ നാമത്തു വീട്ടിൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷിക്കാൻ ഒന്നല്ല, നാലാണ് കാരണങ്ങൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിനൊപ്പം മൂന്നു മക്കളുടെയും പിറന്നാൾ മധുരവും ഈ വീട്ടിൽ ആഹ്ലാദം നിറയ്ക്കുന്നു. മൂന്നാം പീടിക - കരിയിൽ റോഡിലെ പി.എം.സുരേഷ് ബാബുവിന്റെയും പി.സിസിയുടെയും മക്കൾ മൂന്നുപേരും പിറന്നത് ഓഗസ്റ്റ് 15ന്. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസിനു സമീപം കരിയിൽ അങ്കണവാടിയിലെ വിദ്യാർഥികളാണ് ഇളയവർ, ഇരട്ടകളായ ജീവന്ത് കൃഷ്ണയും ജീവൻസ് കൃഷ്ണയും.

2019 ഓഗസ്റ്റ് 15ന് ആയിരുന്നു ഇവരുടെ ജനനം. ഇരുവരും കരിയിൽ അങ്കണവാടിയിലെ വിദ്യാർഥികൾ. മൂത്ത സഹോദരൻ തൃദീപ് കൃഷ്ണന്റെ ജനനം 2013 ഓഗസ്റ്റ് 15ന്. തൃദീപ് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. 3 സഹോദരങ്ങളുടെയും ജന്മദിനം ഒരുമിച്ച് കേക്ക് മുറിച്ചാണ് കുടുംബം ആഘോഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com