ADVERTISEMENT

ചെറുപുഴ∙ കോറാളി കാവേരികുളം ദേവി ക്ഷേത്രം ശിവഗിരി മഠം ഏറ്റെടുത്തു. ക്ഷേത്രത്തിന്റെ പുനർനിർമാണത്തിനും പ്രദേശത്തിന്റെ വികസനത്തിനും ഉന്നതിക്കും വേണ്ടി ക്ഷേത്രവും അനുബന്ധ രേഖകളുമാണു ക്ഷേത്രം ഭാരവാഹികൾ ശിവഗിരി മഠത്തിനു കൈമാറിയത്. ശിവഗിരിയിൽ നടന്ന ചടങ്ങിൽ മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ക്ഷേത്രം പ്രസിഡന്റ് അപ്പുക്കുട്ട കുറുപ്പ്, സെക്രട്ടറി പേപ്പതിയിൽ സുനിൽ എന്നിവരിൽ രേഖകൾ ഏറ്റുവാങ്ങി.

ശ്രീനാരായണ ഗുരുകുലം പ്രതിനിധി ഇ.വി.അരുൺ,സുരേശ്വരാനന്ദ സ്വാമി, പ്രേമാനന്ദസ്വാമി, ശാരദാനന്ദ സ്വാമി, സത്യാനന്ദ തീർഥ, ഗുരു മുനി നാരായണ പ്രസാദ് സ്വാമി എന്നിവരും കാവേരികുളം ക്ഷേത്രം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കാവേരികുളം ക്ഷേത്രത്തിന്റെ പെരുമ പുറംലോകത്തെ അറിയിച്ച പതിയിൽ സണ്ണിയെ ശിവഗിരിമഠം ഭാരവാഹികൾ അനുമോദിച്ചു.കാവേരികുളം ക്ഷേത്രം ഗിവഗിരി മഠം ഏറ്റെടുത്തതോടെ പുനർ നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഇത് തിരുമേനി, കോറാളി ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വികസനത്തിനു ആക്കം കൂട്ടുമെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com