പഴശ്ശിയിൽ ഷട്ടർ നേരത്തേ അടച്ചു; വൻതോതിൽ മാലിന്യം അടിയുന്നു

Mail This Article
×
മട്ടന്നൂർ∙ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വൻ തോതിൽ ജല സംഭരണിയിൽ വന്നടിയുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന പഴശ്ശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുകയാണ്.
ശുദ്ധജല പദ്ധതികൾക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. മഴ കുറവായതിനാലാണ് ഇത്തവണ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയത്. സാധാരണ മഴക്കാലം കഴിഞ്ഞ് ഡിസംബറിൽ മാത്രമേ ഷട്ടർ അടയ്ക്കാറുള്ളൂ. മാലിന്യം നിറഞ്ഞതോടെ ദുർഗന്ധവും പരക്കുന്നു. പുഴകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യമാണ് ഷട്ടറിനു സമീപം അടിഞ്ഞു കൂടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.