ADVERTISEMENT

പേരാവൂർ∙ ഗുരുവിന് ആദരമായി ഒരുക്കിയ മെഗാ തിരുവാതിര മലയോരത്തിന് ആനന്ദകരമായ ഓണക്കാഴ്ച്ചയായി. മലയോരത്തെ നിരവധി തലമുറകൾക്ക് തിരുവാതിരയുടെ ചുവടുകൾ പകർന്ന് നൽകിയ സരോജിനി ടീച്ചർക്ക് ആദരം നൽകാനാണ് ശിഷ്യർ ചേർന്ന് പേരാവൂരിൽ മെഗാ തിരുവാതിര കൊണ്ട് ഒരു പൂക്കളം ഒരുക്കിയത്. മൂന്ന് വയസ്സ് മുതൽ പ്രായമുളള കുട്ടികൾ അടക്കം മുന്നൂറോളം കലാകാരികൾ ചേർന്നാണ് ഇന്നലെ വൈകിട്ട് പേരാവൂർ ബസ് സ്റ്റാൻഡിൽ മെഗാ തിരുവാതിര ഒരുക്കിയത്. സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന സരോജിനി ടീച്ചർ. റിട്ടയർ ചെയ്തതിന് ശേഷവും തിരുവാതിര കളിയുടെ പ്രചാരകയും ഗുരുവുമായിരുന്നു.

ടീച്ചറിൽ നിന്ന് തിരുവാതിര പരിശീലിച്ച ശിഷ്യർ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ട്. 85 വയസ്സ് പ്രായമുള്ള ടീച്ചർ ഇപ്പോൾ വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലാണ്. ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി പേരാവൂർ കലാമന്ദിർ കോളജ് ഓഫ് ഫൈൻ ആർട്സ്, പെരുന്തോടിയിലെ വേക്കളം എയ്ഡഡ് യുപി സ്കൂൾ എന്നിവർ ചേർന്നാണ് ഗുരുദക്ഷിണയായി മെഗാ തിരുവാതിര ഒരുക്കിയത്. കലാമന്ദിർ പ്രിൻസിപ്പൽ അമ്പിളി ചിടങ്ങിൽ, സി.എം.ഷിബു, രാജേഷ് മണത്തണ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com