നഗരസഭയും വിദ്യാർഥികളും കൈകോർത്തു; പൂങ്ങോട്ടുകാവ് വനം ക്ലീൻ

kannur-mattannur-forest-cleaning
ഇന്ത്യൻ സ്വച്ഛതാ ലീഗ് ക്യാംപെയ്നിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭയിലെ പൂങ്ങോട്ടുകാവ് വനത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ശുചീകരണം നടത്തുന്നു.
SHARE

മട്ടന്നൂർ∙ ഇന്ത്യൻ സ്വച്ഛത ലീഗ് ക്യാംപെയ്നിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും കൈകോർത്തപ്പോൾ കോളാരി പൂങ്ങോട്ടുകാവ് വനം പ്ലാസ്റ്റിക് വിമുക്തമായി. നഗരസഭയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന പൂങ്ങോട്ടു കാവ് വനത്തിനുള്ളിൽ അടിഞ്ഞുകൂടിക്കിടന്ന പ്ലാസ്റ്റിക് കുപ്പികളും അജൈവമാലിന്യങ്ങളും നഗരസഭയിലെ ജനപ്രതിനിധികളും വിദ്യാർഥികളും ആരോഗ്യവിഭാഗം പ്രവർത്തകരും ഒത്തൊരുമിച്ച് നീക്കം ചെയ്തു. 150 എൻഎസ്എസ് വൊളന്റിയർമാരും പൊതുപ്രവർത്തകരും ഹരിത കർമ സേന പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് നേതൃത്വം നൽകി.

നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് വന ശുചീകരണം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ഒ.പ്രീത അധ്യക്ഷത വഹിച്ചു. സ്ഥിര സമതി അധ്യക്ഷരായ കെ. മജീദ്, പി.ശ്രീനാഥ്, പി.പ്രസീന, പി.അനിത, കൗൺസിലർമാരായ പി.പി.ജലീൽ, കെ.വി.പ്രശാന്ത്, കെ.ശ്രീജ, ടി.സുജിത, കെ.ശ്രീലത, ഉമൈബ, ശ്രീജേഷ്, സിജിൽ, പ്രമിജ ഷാജി, കെ.കെ.അഭിമന്യു, പി.ശ്രീന, കെ.രജത, നഗരസഭ സെക്രട്ടറി എസ്.വിനോദ്കുമാർ, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ നാരായണൻ, ക്ലീൻ സിറ്റി മാനേജർ കെ കെ.കുഞ്ഞിരാമൻ, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.അബ്ദുൽ റഫീഖ് എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS