പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ച് പാപ്പിനിശ്ശേരി മണ്ഡലം കോൺ. കമ്മിറ്റി

kannur-pappinisery-road
പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴികളിൽ റീത്ത് വച്ചുള്ള പ്രതിഷേധസംഗമം കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു.
SHARE

പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലത്തിൽ നിറയെ കുഴികൾ. പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. മേൽപാലത്തിനു മുകളിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫർ മാങ്കടവ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ.പി.പി.ഷാഹിന, കെ.കെ.ജലീൽ, ഷീബാ ജോയ്, പി.വി.നാസില, പി.പി.കബീർ, കെ.മുനീർ, അനീഷ്കുമാർ, മജീദ്, എൻ.പ്രദീപ്, ഹംസ എന്നിവർ പ്രസംഗിച്ചു. 

മഴ പെയ്താൽ പാലത്തിൽ പതിവായി കുഴികളായി അപകടം വർധിക്കുന്നു. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം പാലത്തിന്റെ ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കണമെന്നു മണ്ഡലം പ്രസിഡന്റ് ജാഫർ മാങ്കടവ് ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS