ചാല∙ ബൈപാസിൽ സ്വകാര്യ ആശുപത്രികൾക്ക് സമീപം കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിനു പിറകിൽ ലോറി ഇടിച്ചു. ലോറി ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.30 നാണ് അപകടം. കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് പിന്നിൽ അതേഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ, ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ബൈപാസരികിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് ബസിന്റെ മുൻഭാഗം തകർന്നു.
ലോറി ബസിൽ ഇടിച്ചു; ലോറി ഡ്രൈവർക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.