ADVERTISEMENT

മാഹി ∙ ദേശീയപാതയിൽ മാഹി പാലം മുതൽ മാഹി അതിർത്തിയായ പൂഴിത്തല വരെയുള്ള ഭാഗത്തെ റോഡിലെ കുഴികൾ അടയ്ക്കൽ ഭാഗികമായി പൂർത്തിയായി. മാഹി പാലത്തിലെ ഒരു ഭാഗത്തെ കുഴികൾ മാത്രമാണ് കഴിഞ്ഞ രാത്രി അടയ്ക്കാനും ഭാഗികമായി ടാറിങ് നടത്താനും കഴിഞ്ഞത്. ശേഷിച്ച ഭാഗങ്ങളിൽ ഇന്ന് രാത്രി അടയ്ക്കും. കെടിസി കവല, സ്റ്റാച്യു കവല, പാലത്തിലെ ഒരു ഭാഗം എന്നിവയാണ് പ്രധാനമായും ബാക്കിയുള്ളത്. മാഹി മരാമത്ത് വകുപ്പ് ജീവനക്കാരുടെ മേൽനോട്ടത്തിൽ ബൈപാസ് കരാർ കമ്പനിയാണ് റോഡിലെയും പാലത്തിലെയും കുഴികൾ അടയ്ക്കുന്നത്. ബൈപാസ് നിർമാണം പൂർത്തിയാവുകയും ഗതാഗതത്തിനു തുറക്കുകയും ചെയ്യുമ്പോൾ ടാറിങ് പൂർണമായി നടത്തി മാഹി അഡ്മിനിസ്ട്രേഷനു ദേശീയപാത അധികൃതർ കൈമാറും എന്നാണ് അറിയുന്നത്.

സിപിഎം പ്രതിഷേധ ശൃംഖല ഇന്ന്

ന്യൂമാഹി ∙ ബലക്ഷയം നേരിടുന്ന മാഹി പാലത്തിന്റെ തകർച്ച കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ ഇന്ന് വൈകിട്ട് 5ന് മാഹി പാലം പരിസരത്ത് സിപിഎം പ്രതിഷേധ ശൃംഖല നടത്തും.നിലവിലുള്ള പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക, പഴക്കം ചെന്ന് അപകടാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com