പരിയാരത്ത് സിന്തറ്റിക് ട്രാക്ക്; ഉദ്ഘാടനം 24ന്

Mail This Article
പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ രാജ്യാന്തര നിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ മൈതാനം എന്നിവയുടെ ഉദ്ഘാടനം 24ന് 10നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച 7 കോടി രൂപയുടെ ഫണ്ടിൽ നിന്നാണു സിന്തറ്റിക് ട്രാക്ക് നിർമിച്ചത്. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിനാണു നിർമാണ ചുമതല. വടക്കേ മലബാറിൽ ഖേലോ പദ്ധതിയിൽപെടുത്തി നിർമിക്കുന്ന ആദ്യത്തെ സിന്തറ്റിക് ട്രാക്കാണിത്.
കോളജിന്റെ 10 ഏക്കർ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. 8 ലൈൻ ട്രാക്കാണ്. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണു ഫുട്ബോൾ മൈതാനം പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിൽ നടന്ന സംഘാടക സമിതി യോഗം എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ:എം.വിജിൻ എംഎൽഎ(ചെയർ), പ്രിൻസിപ്പൽ ഡോ.ടി.കെ.പ്രേമലത(ജന. കൺ).