യുവതലമുറയെ കായിക മേഖലയിലേക്ക് ആകർഷിക്കണം: മുഖ്യമന്ത്രി

Mail This Article
പരിയാരം ∙ യുവതലമുറയെ കായിക മേഖലയിലേക്ക് ആകർഷിച്ചു ലഹരിമരുന്ന് ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിർമിച്ച സിന്തറ്റിക് ട്രാക്കും ഫുട്ബോൾ മൈതാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക മേഖലയ്ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 1000 കേന്ദ്രങ്ങളിലായി 5 ലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകും. 5 ഘട്ടങ്ങളിലായാണു പരിശീലനം നൽകുക. 3 ഫുട്ബോൾ അക്കാദമി സംസ്ഥാനത്തു തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തുകളിലെ ഓരോ വാർഡിലും കളിക്കളമൊരുക്കും. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിനുശേഷം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഇനിയും അതു തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ, ടി.വി.രാജേഷ്, ജി.കിഷോർ, പി.കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, മെഡിക്കൽ കോളജ് മുൻ ചെയർമാൻ എം.വി.ജയരാജൻ, കെ.കെ.പവിത്രൻ, ടി.തമ്പാൻ, സി.ഐ.വത്സല, വി.എ.കോമളവല്ലി, ടി.ആർ.ജയചന്ദ്രൻ, എ.പി.എം.മുഹമ്മദ് അഷറഫ്, പ്രിൻസിപ്പൽ ഡോ.ടി.കെ.പ്രേമലത, സുപ്രണ്ട് ഡോ.കെ.സുദീപ്, കെ.പത്മനാഭൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, കെ.രാജൻ, വേലിക്കകത്ത് രാഘവൻ,എ.കെ.സക്കറിയ, പി.കുഞ്ഞിക്കണ്ണൻ, ബി.ഹംസ, സി.ബി.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.