ADVERTISEMENT

പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം കൈവരിച്ച നേട്ടം വിളിച്ചോതുന്നത് സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ മികച്ച അംഗീകാരം. കഴിഞ്ഞ 4 വർഷമായി രാജ്യത്ത് ഏറ്റവുമധികം ഹൃദയ കൊറോണറി ആൻജിയോപ്ലാസ്റ്റി വിജയകരമായി നടത്തുന്ന 5 ആശുപത്രിക്കുള്ളിലാണു പരിയാരത്തിന്റെ സ്ഥാനം. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒന്നാമതുമാണ്. 2003ൽ പരിയാരം ആശുപത്രി ചെയർമാനായിരുന്ന എം.വി.രാഘവനാണു കാർഡിയോളജി വിഭാഗമായ ഹൃദയാലയ സ്ഥാപിച്ചത്.  20 വർഷത്തിനുള്ളിൽ 35 ലക്ഷം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തി. ഒന്നര ലക്ഷത്തോളം രോഗികൾ ഹൃദയ ശസ്ത്രക്രിയ നടത്തി.  പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ പൂർണമായും  സൗജന്യ നിരക്കും നടപ്പാക്കി.  

  • സംവിധാനങ്ങൾ 
  • 3 കാത്ത് ലാബുകൾ, ബൈപാസ് സർജറി അടക്കം നടത്താൻ കഴിയുന്ന ഓപ്പറേഷൻ തിയറ്ററുകൾ
  • പേസ് മേക്കർ, ഐവസ്, ഒസിടി ആൻജിയോപ്ലാസ്റ്റി സംവിധാനം, ഹൃദയം തുറന്നു ശസ്ത്രക്രിയ നടത്താതെ തന്നെ വാൽവ്, പേസ്മേക്കർ എന്നിവ മാറ്റി സ്ഥാപിക്കുന്നു.
  • ഇലക്ട്രോ ഫിസിയോളജി സംവിധാനം.
  • 24 മണിക്കൂറും ചികിത്സ.
  • 200 രോഗികൾക്കു കിടത്തി ചികിത്സിക്കാനുള്ള സൗകര്യം.
  • 54 ബെഡുകളുമായി തീവ്രപരിചരണ വിഭാഗം.
  • പ്രതിമാസം നടത്തുന്നത് 500 ശസ്ത്രക്രിയകൾ.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഉത്തര മലബാറിലെ ജനങ്ങൾ ആശ്രയിക്കുന്ന പരിയാരം മെഡിക്കൽ കോളജ് ആശുപ്രതിയിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. കാർഡിയോളജിൽ കൂടുതൽ ചികിത്സാ സംവിധാനം നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com