ADVERTISEMENT

ചെറുപുഴ∙ ഗാന്ധിജയന്തി ദിനത്തിൽ സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപം ഒരുങ്ങുന്നു. ചെറുപുഴ ജെഎം യുപി സ്കൂൾ മുറ്റത്തു സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപത്തിന്റെ നിർമാണമാണു പ്രശസ്ത ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. സ്കൂൾ മുറ്റത്തെ 4 അടി ഉയരമുള്ള ഗ്രാനൈറ്റ് തറയിൽ 5 അടി ഉയരമുള്ള പുഞ്ചിരിയോടെ കുട്ടികളെ നോക്കുന്ന രീതിയിലുള്ള മഹാത്മാഗാന്ധിയുടെ ശിൽപമാണു ഒരുക്കുന്നത്.

6 മാസം കൊണ്ടാണു ഗാന്ധിജിയുടെ ശിൽപം പൂർത്തിയാക്കിയായത്. ഇനി മിനുക്കുപണികൾ മാത്രമാണു അവശേഷിക്കുന്നത്. ഇന്ന് തന്നെ പൂർത്തിയാകും. ഉണ്ണി കാനായി നിർമിക്കുന്ന 31-ാമത്തെ ഗാന്ധി ശിൽപമാണിത്. വിനേഷ് കൊയക്കീൽ, സുരേഷ് അമ്മാനപ്പാറ എന്നിവരാണു ശിൽപ നിർമാണത്തിൽ ഉണ്ണി കാനായിയെ സഹായിക്കുന്നത്. ഗാന്ധിജയന്തിദിനമായ നാളെ രാവിലെ 9.30ന് സ്കൂൾ മാനേജർ കെ.കുഞ്ഞിക്കൃഷ്ണൻ നായർ ഗാന്ധി ശിൽപം അനാഛാദനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com