കണ്ണൂർ ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഒഴിവുകൾ: അധ്യാപകർ:കരിയാട് ∙ കരിയാട് ഗവ.യുപി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് (യുപിഎസ്ടി) 4ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
പേരാവൂർ∙ മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്എ, ഡ്രോയിങ് ടീച്ചർ തസ്തികകളിൽ ഒഴിവ്. അഭിമുഖം നാളെ 10.30ന്.
പേരാവൂർ∙ കുനിത്തലയിലെ ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവ്. അഭിമുഖം 4 ന് 11ന്.
ഇന്നത്തെ പരിപാടി
∙ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം: നഗരസഭാ ശുചിത്വ ക്യാംപെയ്ൻ ഉദ്ഘാടനം. കെ.കെ.ശൈലജ എംഎൽഎ 8.30
∙ പേരാവൂർ റോബിൻ ഹാൾ: ആശാ പ്രവർത്തകർക്ക് സോയ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹാദരം. ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ – 10.00.
∙ പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം–8.00. പ്രസാദ സദ്യ–12.30
∙ മേലൂർ ഇന്ദിരാഭവൻ: ഗാന്ധി ജയന്തി ആഘോഷം. പതാക ഉയർത്തൽ–8.45.
∙ പൊന്ന്യം നായനാർ റോഡ് പ്രതീക്ഷാ മദ്യപാന രോഗ ചികിത്സാ കേന്ദ്രം: വാർഷികാഘോഷവും മോൺ. തോമസ് തൈത്തോട്ടത്തിന്റെ ശതാഭിഷേക ആഘോഷവും. ഉദ്ഘാടനം. വി.എം. സുധീരൻ–10.00.
∙ തിരുവങ്ങാട് കേരള ലളിതകലാ അക്കാദമി ആർട് ഗാലറി: മൾട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറം ജനനായകൻ കോടിയേരി ഫോട്ടോ പ്രദർശനം–10.00.
∙ പാനൂർ ബസ് സ്റ്റാൻഡ്: കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലി സമാപനം– 3.00
∙ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ: നവതി ആഘോഷത്തോടനുബന്ധിച്ച് ജില്ലാതല സ്കൂൾ രചനാ മത്സരം. ഉദ്ഘാടനം. എ.എം.ദിലീപ് കുമാർ–9.30