ADVERTISEMENT
കാർത്തികപുരം∙ കനത്ത മഴയിൽ ഉദയഗിരിയിൽ കൂറ്റൻ പാറകൾ വീണ് ഒരു വീട് ഭാഗികമായി തകരുകയും  പാറോത്തുംമല-കാപ്പിമല  റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തടത്തേപ്പടിയിൽ താതകുന്നേൽ ജോസഫിന്റെ വീടാണ് പാറ വീണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയത്താണ് സംഭവം. വീട്ടിൽ 4 കുട്ടികളടക്കം 6 പേർ ഉറക്കത്തിലായിരുന്നു.  അടുക്കള ഭാഗത്തായതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെയാണ് വീടിന്റെ പിൻഭാഗത്തെ ഭിത്തി തകർത്ത് കല്ലും മണ്ണും വീണത്. ഇവിടെ 15 അടിയിലധികം ഉയരത്തിൽ കല്ലുകളും മൺതിട്ടയുമാണ്. വീണ്ടും ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റവന്യു അധികൃതരോട്  അവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com