ADVERTISEMENT

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും അധിക സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലും ഇൻഡിഗോ കണ്ണൂരിനും മുംബൈയ്ക്കും ഇടയിലുമാണു പ്രതിദിന സർവീസ് നടത്തുക. 

കണ്ണൂർ–ജിദ്ദ സെക്ടറിലെ സർവീസ് ആഴ്ചയിൽ 3 ദിവസമായി ഉയർത്തുകയും ചെയ്തു. ഇൻഡിഗോ ഉഡാൻ സർവീസിൽ ഉൾപ്പെടുത്തി നടത്തിയിരുന്ന ഗോവ, ഹുബ്ബള്ളി സർവീസും പുനരാരംഭിച്ചേക്കും. നിലവിലുള്ള മറ്റു സർവീസുകളെല്ലാം തുടരാനാണ് എയർ ലൈനുകളുടെ തീരുമാനം. ഒരു രാജ്യാന്തര സർവീസും (ദോഹ) 6 നഗരങ്ങളിലേക്കായി (ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, മുംബൈ) 7 പ്രതിദിന ആഭ്യന്തര സർവീസുമാണ് ഇൻഡിഗോ നടത്തുക.

ബെംഗളൂരുവിലേക്കു പ്രതിദിന ആഭ്യന്തര സർവീസും ഷാർജ, അബുദാബി, ദുബായ്, മസ്കത്ത്, കുവൈത്ത്, ജിദ്ദ, ദോഹ, റിയാദ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കു രാജ്യാന്തര സർവീസും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും.  ഷാർജയിലേക്ക് ആഴ്ചയിൽ 11 സർവീസുകളുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com