ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കും ഒക്ടോബർ 31ന്റെ സൂചന പണിമുടക്കും കാരണം അധിക സർ‌വീസ് നടത്തിയ കെഎസ്ആർടിസിക്കു ലഭിച്ചത് മികച്ച വരുമാനം. 2 ദിവസത്തെ സർവീസിലൂടെ കെഎസ്ആർടിസിക്കു ലഭിച്ചത് 79  ലക്ഷം രൂപ. സാധാരണ ദിവസങ്ങളിൽ ജില്ലയിൽ  കെഎസ്ആർടിസിയുടെ ശരാശരി വരുമാനം 29 ലക്ഷം രൂപയാണ്. രണ്ടു ദിവസത്തെ സ്വകാര്യ ബസ് സമരത്തിലൂടെ കെഎസ്ആർടിസിക്കു കിട്ടിയത് 21 ലക്ഷം രൂപയുടെ അധിക വരുമാനമാണ്. 

കണ്ണൂർ ഡിപ്പോയിൽ പ്രതിദിനം ശരാശരി 13 ലക്ഷം രൂപ പയ്യന്നൂരിൽ 9 ലക്ഷം, തലശ്ശേരി ഡിപ്പോയിൽ 7 ലക്ഷം എന്നിങ്ങനെയാണു ലഭിക്കാറ്. രണ്ടു ദിവസത്തെ സർവീസിലൂടെ കണ്ണൂർ ഡിപ്പോയ്ക്ക് 36.2 ലക്ഷം രൂപയുടെ വരുമാനമുണ്ടായി. പയ്യന്നൂരിൽ 22.04 ലക്ഷത്തിന്റെയും തലശ്ശേരിയിൽ 21.4 ലക്ഷത്തിന്റെയും വരുമാനമുണ്ടായി. രണ്ടു ദിവസങ്ങളിലായി 243845 യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചുവെന്നാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com