ADVERTISEMENT

ചിറക്കൽ∙ വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സർക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി വി.എൻ.വാസവൻ. ചിറക്കൽ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തിയാക്കിയ 60 വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 3,59,000 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയതായും വിപ്ലവകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വിഇഒ വി.സി.സന്ധ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ടി.സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.സതീശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, സ്ഥിരസമിതി അധ്യക്ഷന്മാരായ ടി.കെ.മോളി, എൻ.ശശീന്ദ്രൻ, കെ.വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഒ.ചന്ദ്രമോഹനൻ, പഞ്ചായത്ത് അംഗം കസ്തൂരി ലത, സെക്രട്ടറി പി.വി.രതീഷ് കുമാർ, അസി.സെക്രട്ടറി വി.എ.ജോർജ് എന്നിവർ പ്രസംഗിച്ചു.

‘യാഥാർഥ്യമായത് ജീവിതസ്വപ്നം’
ചിറക്കൽ∙ ജീവിതത്തിലെ സ്വപ്നമാണ് യാഥാർഥ്യമായത്. അതിൽ സംസ്ഥാന സർക്കാരിനും പഞ്ചായത്തിനോടുമാണ് നന്ദി പറയാനുള്ളത്. ചിറക്കൽ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ഏറ്റു വാങ്ങാനെത്തിയ കാട്ടാമ്പള്ളി കുതിരത്തടത്തെ ശ്രീജയുടെ ആഹ്ലാദം നിറഞ്ഞ വാക്കുകളാണിത്. 60 കുടുംബങ്ങൾക്കാണ് ചിറക്കൽ പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറിയത്. 2017- 2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എഗ്രിമെന്റിൽ ഏർപ്പെട്ട 115 പേരിൽ 60 പേരുടെ വീടുകളാണ് കൈമാറിയത്. 27 എണ്ണം അന്തിമഘട്ടത്തിലാണ്. ലൈഫ് പദ്ധതിയുടെ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 3.5 കോടി രൂപയുടെ ധനസഹായം നൽകി കഴിഞ്ഞു. ഒരു മത്സ്യ തൊഴിലാളി കുടുംബത്തിന് വീട് നിർമിക്കാൻ സ്ഥലം കണ്ടെത്തി. ഭൂമി ഇല്ലാത്തതും ഭൂമി ഉള്ളതുമായ പട്ടികജാതി വിഭാഗക്കാർക്ക് എസ്‌സി ലിസ്റ്റിൽ ഉൾപ്പെടുത്തി സ്ഥലവും ഫണ്ടും ലഭ്യമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com