ADVERTISEMENT

കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൊതുജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളുമായി സെൽവൻ മേലൂരിന്റെ പ്രദർശനം. ജവാഹർ ലൈബ്രറി ഹാളിലാണ് ‘കോടിയേരി ഓർമചിത്രങ്ങൾ’ എന്ന പേരിൽ 33 ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. കഥാകൃത്ത് ടി.പത്മനാഭൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മേയർ ടി.ഒ.മോഹനൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഏരിയ സെക്രട്ടറി കെ.പി.സുധാകരൻ, മുസ്‍‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരി,  കാരായി ചന്ദ്രശേഖരൻ, ദീപക് ധർമടം, ബാലകൃഷ്ണൻ കൊയ്യാൽ, പി.കെ.അൻവർ, ഇ.രമേശൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം ഇന്നു വൈകിട്ട് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com