ADVERTISEMENT

സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ‌ജലവിതരണംമുടങ്ങും;തളിപ്പറമ്പ്∙ വാട്ടർ അതോറിറ്റിയുടെ ആടിക്കുംപാറ ടാങ്ക് അറ്റകുറ്റ പണികൾക്കായി ഇന്ന് അടച്ചിടുന്നതിനാൽ ഇന്നും നാളെയും തളിപ്പറമ്പ് നഗരസഭ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കില്ലെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.

പരിശീലകരെ നിയമിക്കും
തളിപ്പറമ്പ്∙ കുറുമാത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് പരിശീലകരെ നിയമിക്കുന്നു. അഭിമുഖം നാളെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.

അധ്യാപക ഒഴിവ്
കരുവഞ്ചാൽ∙ കണിയഞ്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 11 ന് സ്കൂൾ ഓഫിസിൽ.

കൈപ്പറ്റാം
ദേശീയ സമ്പാദ്യ പദ്ധതി കണ്ണൂർ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിനു കീഴിൽ എംപികെബിവൈ/എസ്എഎസ് ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവർക്ക് സെക്യൂരിറ്റി നിക്ഷേപമായി പ്ലെഡ്ജ് ചെയ്തതും കാലാവധി കഴിഞ്ഞതുമായ നാഷനൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ തിരികെ കൈപ്പറ്റാം. ഫോൺ: 9497426020, 9847556259

കുടുംബശ്രീ പ്രീമിയം കഫെ: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ പ്രീമിയം കഫെ തുടങ്ങാൻ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഡിസംബർ 2ന് വൈകിട്ട് 4നകം ലഭിക്കണം. www.kudumbashree.org  ഫോൺ: 0497 2702080.

പിഎസ്​സി ചുരുക്കപ്പട്ടിക 
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മീഡിയം-ഫസ്റ്റ് എൻ സി എ-എൽ സി/എ ഐ-343/2022) തസ്തികയിലേക്ക് ജൂലൈ 26ന് നടത്തിയ ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.

ഡേറ്റ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിലേക്ക് ഡേറ്റ- എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഡിസംബർ 5ന് വൈകിട്ട് 5നകം ജില്ലാ വനിത ശിശുവികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700708.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com