ADVERTISEMENT

ചെറുപുഴ∙ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലും കുടുംബാരോഗ്യകേന്ദ്രത്തിലും എത്താൻ റാമ്പില്ലാത്തതിനാൽ വയോജനങ്ങളും ഭിന്നശേഷിക്കാരും ദുരിതത്തിൽ. ചെറുപുഴ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലും കുടുംബാരോഗ്യ കേന്ദ്രത്തിലും എത്താൻ റാമ്പില്ലാത്തതാണു വയോജനങ്ങളെ ദുരിതത്തിലാക്കുന്നത്. 

ഇപ്പോൾ 15ൽ ഏറെ ചവിട്ടുപടികൾ കയറി വേണം പ്രായമായവരും ഭിന്നശേഷിക്കാരും ആയുർവേദാശുപത്രിയിലും കുടുംബാരോഗ്യകേന്ദ്രത്തിലും എത്താൻ.നേരത്തെ ആയുർവേദാശുപത്രിയും കുടുംബാരോഗ്യകേന്ദ്രവും പ്രവർത്തിച്ചിരുന്നത് ചെറുപുഴ മേലെ ബസാറിലാണ്. 

എന്നാൽ ചെറുപുഴ പൊലീസ് സ്‌റ്റേഷനു വേണ്ടി ആയുർവേദാശുപത്രി ബസ് സ്റ്റാൻഡ് പരിസരത്തെ പഴയ പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം തകർച്ച ഭീഷണിയിലായ കെട്ടിടം പൊളിച്ചു പണിയാനാണു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി പഴയ പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റിയത്. 

എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ചു കെട്ടിട നിർമാണം പൂർത്തിയായിട്ടു വർഷങ്ങളായി. എന്നിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.  നിസ്സാര കാരണങ്ങളാണു  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടു പോകാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com