ADVERTISEMENT

ലവൽക്രോസ് അടച്ചിടും; എൻഎച്ച് - ബീച്ച്(കുളം ഗേറ്റ്) റോഡിലെ തലശ്ശേരി - എടക്കാട് സ്റ്റേഷനുകൾക്കിടയിലെ 234-ാം നമ്പർ ലവൽക്രോസ് 2നും കൊടുവള്ളി - എൻഎച്ച് - മമ്പറം (കൊടുവള്ളി) റോഡിലെ തലശ്ശേരി - എടക്കാട് സ്റ്റേഷനുകൾക്കിടയിലെ 230-ാം നമ്പർ ലവൽക്രോസ് 3നും എൻഎച്ച് - നടാൽ(നടാൽ ഗേറ്റ്) റോഡിലെ എടക്കാട് - കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 238-ാം നമ്പർ ലവൽക്രോസ് 4നും രാവിലെ 9 മുതൽ രാത്രി 11 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്നു സതേൺ റെയിൽവേ അധികൃതർ അറിയിച്ചു.
താഴെചൊവ്വ - ആയിക്കര(സ്പിന്നിങ് മിൽ) റോഡിലെ എടക്കാട് - കണ്ണൂർ സ്റ്റേഷനുകൾക്കിടയിലെ 240-ാം നമ്പർ ലവൽക്രോസ് ഇന്നു രാത്രി 8 മുതൽ 7നു രാത്രി 11 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്നു സതേൺ റെയിൽവേ അധികൃതർ അറിയിച്ചു.

സംരംഭകത്വ പരിശീലനം 
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലേറ്റഷൻ സെന്റർ ജില്ലയിൽ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 15നു മുൻപു റജിസ്റ്റർ ചെയ്യണം. 0471-2770534, 8592958677.

മോട്ടർ തൊഴിലാളി ക്ഷേമനിധി കുടിശിക
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികളുടെ കുടിശിക 9 ശതമാനം പലിശ സഹിതം നിബന്ധനകൾക്കു വിധേയമായി ഒടുക്കുന്നതിനുള്ള കാലാവധി 30 വരെ നീട്ടി. ഫോൺ:0497 2705197 

സ്‌കോളർഷിപ്; തീയതി നീട്ടി
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ എട്ടാംതരം മുതൽ പഠിക്കുന്ന മക്കൾക്കുള്ള 2023- 24 വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 15 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2705197.

കാട വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 7നു കാട വളർത്തലിൽ പരിശീലനം നൽകുന്നു. ആറിനകം റജിസ്റ്റർ ചെയ്യണം. ഫോൺ: 04972 763473.

സീറ്റ് ഒഴിവ്
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് അനിമേഷൻ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ : 0490 2321888, 9400096100.

നിയമനം
തലശ്ശേരി ∙ തെയ്യം കലാ അക്കാദമിയിൽ സോഫ്റ്റ്‌വെയർ അസിസ്റ്റന്റിനെ നിയമിക്കുന്നു. വിവരങ്ങൾക്ക്: www.nctichkerala.org, 04902990361. അപേക്ഷ നൽകാനുള്ള അവസാന തീയതി 5.
∙തളിപ്പറമ്പ് ∙ പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ(ബോയ്സ്) ഹയർസെക്കൻഡറി വിഭാഗത്തിൽ മാനേജർ കം റസി‍ഡൻഷ്യൽ ട്യൂട്ടർ (ഹോസ്റ്റൽ വാർഡൻ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പട്ടികവർഗ വിഭാഗത്തിൽപെട്ട ബിരുദവും ബിഎഡ് യോഗ്യതയുമുള്ള 22നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 6ന് 11നു കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷനൽ ബ്ലോക്കിലെ ഐടിഡിപി ഓഫിസിൽ നടക്കും.
∙മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂർ ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനസജ്ജമാക്കുന്നതിനു കരാറടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. നാളെ രാവിലെ 11നു കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ച. ഫോൺ: 0497 2700267.

നെറ്റ് പരീക്ഷ പരിശീലനം
തളിപ്പറമ്പ്∙ സർ സയിദ് കോളജ് ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ നെറ്റ് പരീക്ഷ പരിശീലനം നടത്തും. കൊമേഴ്സ്, അറബി, ലൈഫ് സയൻസ് വിഷയങ്ങളിലും ജനറൽ പേപ്പറിലുമാണ് പരിശീലനം നൽകുക. നാളെമുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് നൽകണം. 9447852923,8129480361.

യോഗം നാളെ
തളിപ്പറമ്പ്∙ താലൂക്ക് വികസന സമിതി യോഗം നാളെ 10.30ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.

അപേക്ഷ ക്ഷണിച്ചു
പയ്യാവൂർ∙പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ ഡിപ്പാർട്മെന്റിൽ അധ്യാപക ഒഴിവുണ്ട്. യുജിസി, തതുല്യ യോഗ്യതയള്ളവർ അപേക്ഷിക്കുക. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. നെറ്റ് കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. കൂടിക്കാഴ്ച 4ന് കോളജിൽ. അപേക്ഷ dmc@devamathacollege.ac.in ലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447282104, 9188702610 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

അധ്യാപക ഒഴിവ്
കേളകം∙സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ കണക്ക്, കെമിസ്ട്രി അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഇന്ന് 11 മണിക്ക് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ 8281787592. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com