ADVERTISEMENT

കണ്ണൂർ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ഇന്നലെ രാത്രി കണ്ണൂരിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ടി.സിദ്ദിഖ് എംഎൽഎ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ.മോഹനൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ തുടങ്ങിയ നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. 

പയ്യാമ്പലത്തെ സ്വകാര്യ റിസോർട്ടിലാണു താമസം. അദ്ദേഹം ഇന്ന് രാവിലെ 9ന് സാധു കല്യാണമണ്ഡപത്തിൽ പ്രിയദർശിനി സാഹിത്യപുരസ്കാരം കഥാകൃത്ത് ടി.പത്മനാഭനു സമ്മാനിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. സാധു കല്യാണമണ്ഡപത്തിലെ മെയിൻ ഹാളിനു പുറമേ ഡൈനിങ് ഹാളിലും പുറത്ത് പന്തലിലും എൽഇഡി സ്ക്രീനിൽ പരിപാടി കാണാം. രാവിലെ 8.30നു മുൻപു ഹാളിലെത്തണം. പുരസ്കാര സമ്മാനച്ചടങ്ങിനു ശേഷം രാഹുൽഗാന്ധി കണ്ണൂർ വിമാനത്താവളം വഴി കൊച്ചിയിലേക്കു യാത്ര തിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com