ADVERTISEMENT

ഗതാഗതം നിരോധിച്ചു: കരേറ്റ - കാഞ്ഞിലേരി - കുണ്ടേരിപ്പൊയിൽ -മാലൂർ റോഡ് പ്രവൃത്തി നടത്തുന്നതിനാൽ ഈ റോഡിൽ താളിക്കാട് ജംക്‌ഷൻ മുതൽ കുണ്ടേരിപ്പൊയിൽ വായനശാല ജംക്‌ഷൻ വരെയുള്ള വാഹനഗതാഗതം ഇന്നു മുതൽ 8 വരെ നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കരേറ്റ നിന്നു കുണ്ടേരിപ്പൊയിൽ വായനശാല ജംക്‌ഷൻ - മാലൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ താളിക്കാട് - കെപിആർ നഗർ റോഡ് - മാലൂർ വഴിയും മാലൂരിൽ നിന്നു കരേറ്റ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഇതേവഴിയും പോകണം. മാലൂരിൽ നിന്നു കുണ്ടേരിപ്പൊയിൽ വായനശാല ജംക്‌ഷൻ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ നിലവിലുള്ള റോഡിലൂടെ തന്നെ പോകാം. 

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ യുവതീയുവാക്കൾക്ക് സ്‌കിൽ ഡവലപ്മെന്റ് ക്ലാസുകൾ നൽകുന്നു. നെറ്റിപ്പട്ടം, കഥകളി മുഖങ്ങൾ, മയൂഖം എന്നിവയുടെ നിർമാണത്തിൽ പരിശീലനം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0497 2700357.

അപ്രന്റിസ്ഷിപ് മേള 11ന്

കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ 11നു രാവിലെ നടത്തുന്ന പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേളയിൽ വിവിധ സ്ഥാപനങ്ങൾ ഐടിഐ ട്രേഡ് അപ്രന്റീസുകളെ തിരഞ്ഞെടുക്കും. ഐടിഐ ട്രേഡ് പാസായി ഇതുവരെ നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് ലഭിക്കാത്ത ട്രെയിനികൾ മേളയിൽ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് അപ്രന്റിസ്ഷിപ് അഡ്വൈസർ അറിയിച്ചു. 

ആസ്ക് ഐക്കൽ നാടകോത്സവം നാളെ മുതൽ

പാപ്പിനിശ്ശേരി ∙ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ആസ്ക് ഐക്കൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷനൽ നാടകോത്സവം നാളെ മുതൽ 9 വരെ അരോളി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നാളെ 6.30ന് ആസ്ക്  അവതരിപ്പിക്കുന്ന കലാപരിപാടികൾ, 8ന് ക്യാംപസ് മ്യൂസിക്കൽ ഫെസ്റ്റിവൽ എന്നിവ നടക്കും. 5ന് 6.30ന് ഉദ്ഘാടനച്ചടങ്ങ്. തുടർന്ന് അമ്പലപ്പുഴ സാരഥിയുടെ 2 ദിവസം, 6ന് തിരുവനന്തപുരം അക്ഷരയുടെ ഇടം, 7ന് തിരുവനന്തപുരം അജന്തയുടെ മൊഴി, 8ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ഉൾക്കടൽ എന്നീ നാടകങ്ങൾ അരങ്ങേറും.9ന് 6.30ന് സമാപന സമ്മേളനം. തുടർന്നു വള്ളുവനാട് ബ്രഹ്മയുടെ 2 നക്ഷത്രങ്ങൾ എന്ന നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണെന്നു ഇ.ബാലചന്ദ്രൻ, കെ.ഉത്തമൻ, കെ.രാജീവൻ, കെ.പുഷ്പജൻ, വി.കെ.ജഗേഷ്, കെ.അഭിലാഷ്, കെ.മോഹനൻ എന്നിവർ അറിയിച്ചു.

നവചേതന നാടകമേള നാളെ മുതൽ

കല്യാശ്ശേരി ∙ മാങ്ങാട് നവചേതന കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷനൽ നാടകമേള നാളെ മുതൽ 9 വരെ നടക്കും. മാങ്ങാട് തേറാറമ്പ് ക്ഷേത്രത്തിന് സമീപമാണു നാടകമേള. ഉദ്ഘാടനച്ചടങ്ങിനു ശേഷം കൊല്ലം അയനം നാടകവേദിയുടെ അവനവൻ തുരുത്ത്, 5ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, 6ന് അമ്പലപ്പുഴ സാരഥിയുടെ രണ്ടു ദിവസം, 7ന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക എന്നീ നാടകങ്ങൾ അരങ്ങേറും. 9ന് നവചേതന റിയൽ സ്റ്റാർ സംഗീത നൃത്ത പരിപാടി അരങ്ങേറും. നാടകമേളയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നു വി.സി.പ്രേമരാജൻ, പി.എം.പ്രസാദ്, എൻ.സുഭാഷ്, പി.രതീഷ്, സി.പി.ഗിരീഷ് എന്നിവർ അറിയിച്ചു.

ജില്ലാതല ചെസ് മത്സരം നാളെ

മമ്പറം ∙ ഹയർ സെക്കൻഡറി സ്കൂൾ 40ാം വാർഷികത്തിന്റെ ഭാഗമായി യുപി സ്കൂൾ വിദ്യാർഥികൾക്കായി നാളെ രാവിലെ 10നു സ്കൂളിൽ ജില്ലാതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. പിണറായി എസ്ഐ ബി.എസ്.ബാവിഷ് മത്സരം ഉദ്ഘാടനം ചെയ്യും. പി.ബാബു ജനാർദനൻ സമ്മാനദാനം നിർവഹിക്കും.

കെയർടേക്കർ

കണിച്ചാർ∙ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിലുള്ള വയോജന കേന്ദ്രത്തിലേക്ക് കെയർടേക്കറെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ  7ന് 11ന് പേരാവൂർ പഞ്ചായത്ത് ഓഫിസിൽ നടത്തും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും എസ്എസ്എൽസി വിജയിച്ചവർക്ക് പങ്കെടുക്കാം. പ്രായം 18 നും 45 നും ഇടയിൽ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന.

വുമൻ ഫെസിലിറ്റേറ്റർ

പേരാവൂർ∙ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 7ന് ഉച്ചയ്ക്ക് 12ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. യോഗ്യത – വിമൻ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.

ഇസിജി ടെക്നിഷ്യൻ

പേരാവൂർ∙ താലൂക്ക് ആശുപത്രിയിലേക്ക് എച്ച്എംസി മുഖാന്തരം ദിവസ വേതനം അടിസ്ഥാനത്തിൽ ഇസിജി ടെക്നിഷ്യനെ നിയമിക്കുന്നു. ഡിസംബർ 11ന് 2മണിക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ വച്ച് ഇന്റർവ്യൂ നടത്തും. പിഎസ്‌സി നിർദേശിക്കുന്ന പ്രായവും യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. മുൻപരിചയം ഉളളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 1.30ന് ഹാജരായി റജിസ്റ്റർ ചെയ്യണം.

വൈദ്യുതി മുടക്കം

ഏച്ചൂർ∙ തക്കാളിപ്പീടിക, വാരംകടവ്, എച്ച്ടി ആരോഗ്യ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ 9–1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com