ധർണ നടത്തി കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ്
Mail This Article
കണ്ണൂർ ∙ കാഴ്ച പരിമിതർ ഉൾപ്പടെയുള്ള ഭിന്നശേഷിക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. സംഘടന മുൻ ജനറൽ സെക്രട്ടറി സി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം.സാജിദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എൻ.മുരളീധരൻ, ബേബി ജോസഫ്, സുനിതാ കുമാരി, സി.ധന്യ, ജെ.പ്രശാന്ത്, കെ.വി.കൃഷ്ണൻ, കെ.സുധീഷ്, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.
കാഴ്ച പരിമിതർ ഉൾപ്പടെയുള്ള ഭിന്നശേഷിക്കാർക്കു നിലവിൽ ലഭിക്കുന്ന 1600 രൂപ പെൻഷൻ കുടിശിക സഹിതം വിതരണം ചെയ്യുക, ഈ പെൻഷൻ ഭിന്നശേഷിക്കാരന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികൾക്കു തടസ്സമില്ലാതെ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കുക തുടങ്ങിയവ ആവശ്യപ്പെട്ടു.