ADVERTISEMENT

ശ്രീകണ്ഠപുരം∙ പയ്യാവൂർ പൊന്നുംപറമ്പ് –വാതിൽമട, ഉപ്പുപടന്ന റോഡിലെ കൂറ്റൻ ഗർത്തം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. ഉപ്പുപടന്ന ജംക്​ഷനു സമീപമാണ് ഗർത്തം രൂപപ്പെട്ടത്. 1 മാസത്തോളമായി പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾ പരാതി പറയുന്നു.സ്കൂൾ കുട്ടികളും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. പിഎംജിആർവൈ സ്കീമിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തിയായ റോഡാണ്. എപ്പോൾ പണി നടക്കുമെന്ന് വ്യക്തമല്ല. അടിയന്തിര പരിഹാരമായി ഗർത്തം നികത്താൻ നടപടി വേണമെന്ന ആവശ്യം വ്യാപകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com