ADVERTISEMENT

കണ്ണൂർ∙ ധർമടത്തിനും തലശ്ശേരിക്കും മധ്യേ കുയ്യാലിയിൽ ട്രെയിനിനു നേരെ കല്ലേറ്.  പുണെ– എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു നേരെയാണ് ഇന്നലെ രാത്രി 8.30ന് കല്ലേറുണ്ടായത്. എസി ബി2 കംപാർട്മെന്റിന്റെ ജനൽചില്ല് തകർന്നു. ആർക്കും പരുക്കില്ല. 

ട്രെയിൻ ഏതാനും മിനിറ്റ് തലശ്ശേരി സ്റ്റേഷനിൽ നിർത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ആർപിഎഫ്, റെയിൽവേ, തലശ്ശേരി, ധർമടം, എടക്കാട് പൊലീസ് സംഘം സ്ഥലത്തെത്തി പാളത്തിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തി.

രാത്രി വൈകിയും പരിശോധന തുടരുകയാണ്. സംശയകരമായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ട്രെയിനു നേരെയുള്ള കല്ലേറ് വ്യാപകമാകുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച പഴയങ്ങാടി സ്റ്റേഷനിലും ട്രെയിനു നേരെ കല്ലേറുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com