ADVERTISEMENT

പയ്യന്നൂർ ∙ രാത്രികാല ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് വരുന്നില്ല. പൊലീസും നഗരസഭയും മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ദേശീയപാത വഴി കടന്നുപോകുന്ന ദീർഘദൂര ബസുകൾ പകൽ സമയം പഴയ ബസ് സ്റ്റാൻഡിൽ എത്തി തിരിച്ചു പോകുമ്പോൾ വലിയ സമയ നഷ്ടം ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതിനെ തുടർന്ന് നഗരസഭ ഓഫിസിന് മുന്നിലെ കെട്ടിടം ചുറ്റി പോകാനുള്ള റോഡ് നിർമിച്ച് ബസുകൾ അവിടെ വന്ന് യാത്രക്കാരെ ഇറക്കിയും കയറ്റിയും തിരിച്ച് ദേശീയപാതയിലേക്ക് കയറി പോകുന്നതിന് സംവിധാനം ഒരുക്കി. ഇതിന് പുതിയ ബസ് സ്റ്റാൻഡ് എന്ന പേരും നൽകി. പയ്യന്നൂരിൽ നിന്ന് സർവീസ് തുടങ്ങുന്ന മുഴുവൻ ബസുകളും പഴയ സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തണമെന്നായിരുന്നു അന്നത്തെ തീരുമാനം.

കണ്ണൂർ - കാഞ്ഞങ്ങാട് തുടങ്ങിയ ദീർഘദൂര ബസുകൾ പഴയ സ്റ്റാൻഡിലേക്ക് വരാതെ പുതിയ ബസ് സ്റ്റാൻഡിൽ വന്ന് തിരിച്ച് പോകാം.  എന്നാൽ ഇതിന്റെ മറവിൽ ഭൂരിഭാഗം കണ്ണൂർ ബസുകളും പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്.  പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം രാവിലെ 8 മുതൽ രാത്രി 8 വരെ മാത്രമായിരുന്നു. രാത്രി 8ന് ശേഷം പുലർച്ചെ 8 വരെയുള്ള മുഴുവൻ ബസുകളും പഴയ ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്നാണ് നഗരസഭയും പൊലീസും ആർടിഒയും തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എടുത്ത തീരുമാനം. 

ഈ തീരുമാനമാണ് ഇപ്പോൾ ലംഘിക്കപ്പെടുന്നത്. രാത്രി 8.30ന് കണ്ണൂരിൽ നിന്ന് പയ്യന്നൂർ വഴി കാഞ്ഞങ്ങാട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസ് 9.45ന് പയ്യന്നൂരിൽ എത്തിയാൽ പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിവിടും. ചോദ്യം ചെയ്യുന്ന യാത്രക്കാരുമായി തർക്കത്തിലേർപ്പെടുന്നതും പതിവാണ്. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങാതിരിക്കുമ്പോൾ അത് കയ്യാങ്കളിയിലേക്ക് നീങ്ങുന്നു. ബുധൻ രാത്രിയിലും ഇങ്ങനെ തർക്കം നടന്നു. ഒട്ടേറെ പരാതികൾ പൊലീസിന് ലഭിച്ചിട്ടും പരിഹാരമുണ്ടാക്കാൻ തയാറായില്ല. നഗരസഭയും ഇതിൽ നടപടി സ്വീകരിക്കുന്നില്ല. രാത്രി കാല ബസുകൾ കുറവാണ്. പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാർ കാത്ത് നിൽക്കുമ്പോഴാണ് ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ വന്ന് തിരിച്ച് പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com