ADVERTISEMENT

തളിപ്പറമ്പ് ∙ മേഖലയിലെ കാർഷിക അഭിവൃദ്ധിക്കായി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കുതല കർഷക ഉൽപാദക സംഘം രൂപീകരിച്ചു. പന്നിയൂർ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആത്മ കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കിലെ ഫാം പ്ലാൻ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട മുൻ നിര കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണിത്. ബ്ലോക്കിലെ പ്രധാന കാർഷിക വിഭവങ്ങളുടെ ഉൽപാദനവും ഗുണമേന്മയും ഉറപ്പുവരുത്തി കർഷകന് വരുമാന സുരക്ഷിതത്വവും ഉപഭോക്താവിന് ഉൽപന്നങ്ങൾ ന്യായവിലയ്ക്കു ലഭ്യമാകുന്ന തരത്തിലുള്ള വിപണന ശൃംഖലയും കൈവരിക്കുകയാണു സംഘത്തിന്റെ ലക്ഷ്യം. 

 ഇതിനായി നെൽ കൃഷി ചെയ്യുന്ന ചെങ്ങളായി, കുറുമാത്തൂർ, കടന്നപ്പള്ളി പഞ്ചായത്തുകളെയും, തളിപ്പറമ്പ്, ആന്തൂർ നഗരസഭകളെയും ഉൾപ്പെടുത്തി വയൽ കൃഷി വികസനത്തിനും പട്ടുവം, പരിയാരം പഞ്ചായത്തുകളിലൂടെ നെല്ല്, പയർ വർഗ വിളകളുടെ വികസനത്തിനും ഉദയഗിരി, ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ് എന്നിവയെ ഉൾപ്പെടുത്തി തോട്ടവിളകൾ, സുഗന്ധവിളകൾ, ഏത്തവാഴ, കിഴങ്ങ് വർഗങ്ങൾ, കൊക്കോ, കമുക് എന്നിവയുടെ വികസനത്തിനും വിവിധ ക്ലസ്റ്ററുകൾ ഉൽപാദക സംഘത്തിന്റെ കീഴിൽ രൂപീകരിച്ച് കൃഷിയിലൂടെ വരുമാന സുരക്ഷിതത്വം നേടുകയാണു ലക്ഷ്യമാക്കുന്നത്. മറ്റു മേഖലകളായ തേനീച്ച വളർത്തൽ, കൂൺ കൃഷി എന്നിവയുടെ സാധ്യതകളും ഉപയോഗപ്പെടുത്തും.

 പ്രാരംഭ പ്രവർത്തനം എന്ന നിലയിൽ ഓരോ പഞ്ചായത്തിൽ നിന്നും 40 വയസിൽ താഴെയുളള 5 പേരെ വീതം തിരഞ്ഞെടുത്ത് നബാർഡിന്റെ ധനസഹായത്തോടെ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംയോജിത കൃഷിയിൽ10 ദിവസം നീണ്ടു നിൽക്കുന്ന നൈപുണ്യപരിശീലന പരിപാടി നടത്തും. പദ്ധതിയുടെ നടത്തിപ്പിനായി ഉദയഗിരി പഞ്ചായത്തിലെ പി.വി.ബാലൻ ചെയർമാനായും പരിയാരം പഞ്ചായത്തിലെ മുത്തുകൃഷ്ണൻ സെക്രട്ടറിയായും 13 അംഗ ഭരണസമിതി രൂപീകരിച്ചു.ത ളിപ്പറമ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ സതീഷ് കുമാർ, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. പി ജയരാജ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com