കണ്ണൂർ ജില്ലയിൽ ഇന്ന് (10-12-2023); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്; പയ്യാവൂർ ∙ സേക്രട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി എച്ച്എസ്എസ്ടിയുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10ന്. 9946354226.
തളിപ്പറമ്പ്∙ കുറുമാത്തൂർ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ് (ജൂനിയർ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 12ന് 11ന് നടക്കും. ഫോൺ– 9446797180.
സൗജന്യ നേത്ര പരിശോധനാ ക്യാംപ്
പേരാവൂർ∙എക്സ് സർവീസ് മെൻ ചാരിറ്റബിൾ സൊസൈറ്റി, ലയൺസ് ക്ലബ്, അഹല്യ ഫൗണ്ടേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് 9.30മുതൽ പേരാവൂർ ലയൺസ് ക്ലബ് ഹാളിൽ വച്ച് സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന് 9400447693, 9747448752.
അത്‍ലറ്റിക്സ് ശിൽപശാല നാളെ
കണ്ണൂർ ∙ ജില്ലാ കിഡ്സ് അത്‍ലറ്റിക്സ് ശിൽപശാല നാളെ 9.30നു ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും. എൽപി, യുപി ക്ലാസുകളിലെ 4 മുതൽ 12 വയസ് വരെയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കു പരിശീലനം നൽകുന്നതിനു വേണ്ടിയാണു ശിൽപശാല. വിദ്യാലയങ്ങളിലേയും ക്ലബ്ബുകളിലേയും ഓരോ പ്രതിനിധികൾ പങ്കെടുക്കണമെന്നു ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷൻ അറിയിച്ചു. 100 രൂപയാണ് റജിസ്ട്രേഷൻ ഫീസ്.ഫോൺ–9447637825, 9446028711.