ADVERTISEMENT

പയ്യന്നൂർ ∙ കവർച്ച നടത്തി എട്ടാം ദിവസം പൊലീസ് കള്ളനെ അകത്താക്കി. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ ചേരിക്കൽ മുക്കിൽ വിഗ്‌നേശിൽ വി.വി.സുനിൽ കുമാറിന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് കോയമ്പത്തൂർ മേട്ടുപാളയത്തെ ആലംകൊമ്പിൽ സി.രാജനെ (55) എസ്ഐ എം.വി.ഷീജുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.  

സുനിൽ കുമാറിന്റെ ഭാര്യ വീട് പൂട്ടി 27ന് തലശ്ശേരിയിലുള്ള വീട്ടിൽ പോയിരുന്നു. 29ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്ത് സ്വർണാഭരണവും പണവും കവർന്നതായി അറിയുന്നത്. 30ന് സുനിലിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.  ഫ്രിജിൽ സൂക്ഷിച്ച 2 പാക്കറ്റ് പാലും  ബ്രഡും 3 കിലോ പഴവും കള്ളൻ അകത്താക്കുകയും ചെയ്തിരുന്നു. ഇതും വീട്ടിനകത്ത് കണ്ടെത്തിയ വിരലടയാളവുമാണ് പൊലീസിനെ രാജന്റെ അടുത്തെത്തിച്ചത്. 

പഴുതടച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നാം ദിവസം തന്നെ പൊലീസ് കള്ളനെ തിരിച്ചറിഞ്ഞു. പിന്നീട് കള്ളന്റെ ഫോൺ നമ്പർ കണ്ടെത്തി നമ്പർ കടന്നുപോകുന്ന ടവർ ലൊക്കേഷൻ വഴി അന്വേഷണ ഉദ്യോഗസ്ഥരും സഞ്ചരിച്ചു. ഒടുവിൽ മേട്ടുപാളയത്ത് തന്നെ എട്ടാം ദിവസം പൊലീസ് കള്ളനെ പൂട്ടി. പയ്യന്നൂരിൽ എത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് കള്ളനെ അറസ്റ്റ് ചെയ്തു. നീലേശ്വരത്തുള്ള കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com