ADVERTISEMENT

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി സൈക്കിൾ റൈഡർമാർ നടത്തിയ ആവേശോജ്വലമായ യാത്രയുടെ ഓർമ പുതുക്കി ഇത്തവണയും കണ്ണൂർ സൈക്കിളിലേറി. റൈഡ് ടു കണ്ണൂർ എയർപോർട്ട് – സൈക്കിൾ റാലിയുടെ അഞ്ചാം പതിപ്പിലും ആവേശത്തോടെ നാട് അണിചേർന്നു. മലയാള മനോരമയുടെയും കിയാലിന്റെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സഹകരണത്തോടെ കാനന്നൂർ സൈക്ലിങ് ക്ലബ്ബ് സംഘടിപ്പിച്ച റാലിയിൽ ഇരുന്നൂറോളം റൈഡർമാർ പങ്കെടുത്തു.

‘റൈഡ് ടു എയർപോർട്ട്’ സൈക്കിൾ റാലിക്കു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിൻ‍ പള്ളിക്കണ്ടി കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാറിനു ഫ്ലാഗ് കൈമാറുന്നു.          ചിത്രം: മനോരമ
‘റൈഡ് ടു എയർപോർട്ട്’ സൈക്കിൾ റാലിക്കു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിൻ‍ പള്ളിക്കണ്ടി കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാറിനു ഫ്ലാഗ് കൈമാറുന്നു. ചിത്രം: മനോരമ

സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രനും കെ.വി.സുമേഷും ചേർന്നു നിർവഹിച്ചു. കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിൻ‍ പള്ളിക്കണ്ടി അധ്യക്ഷനായി. കലക്ടർ അരുൺ കെ.വിജയനായിരുന്നു ക്യാപ്റ്റൻ. കമ്മിഷണർ അജിത് കുമാർ മുഖ്യാതിഥിയായി. 

 കാസർകോട് എൻഫോഴ്സ്മെന്റ് ആർടിഒ വി.എസ്.ഉണ്ണിക്കൃഷ്ണൻ, എംവിഐ എം.പി.റിയാസ്, ഡോ.മേരി ഉമ്മൻ, രാജേഷ് കുമാരൻ എന്നിവർ പ്രസംഗിച്ചു. മാസ്റ്റേഴ്സ് അത്‌ലറ്റിക് താരം രേഷ്മ രാമകൃഷ്ണനെ ആദരിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് പി.ഹരി, ജോയിന്റ് സെക്രട്ടറി പി.ദിനൂപ്, ഷമീര മഷൂദ്, പ്രിയങ്ക ലക്ഷ്മണൻ, നവ്യ നാരായണൻ, സുറുമി ഷിറാസ്, ഷിഖ ജയ് എന്നിവർ റാലിക്കു നേതൃത്വം നൽകി. 

താരമായി സെവിൽ ജിഹാൻ
കണ്ണൂരിൽ നിന്നായിരുന്നു കലക്ടർ അരുൺ കെ.വിജയന്റെയും ഭാര്യ സെവിൽ ജിഹാന്റെയും യാത്ര. കലക്ടർ ആദ്യ 5 കിലോമീറ്റർ വരെയേയുണ്ടായിരുന്നുള്ളൂ. സെവിലാകട്ടെ വിമാനത്താവളം വരെയുണ്ടായിരുന്നു. കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ കൂത്തുപറമ്പ്, തലശ്ശേരി യൂണിറ്റുകളിൽ നിന്നുള്ള റൈഡർമാർ പ്രത്യേക റാലികളായി മട്ടന്നൂരിലെത്തി. റൈഡിന് ഖാലിദ് അബൂബക്കർ, മുഹമ്മദ് ഷിഹാബ്, ബിനീത് നാരായണൻ, ടി.കെ.ജിതിൻ, വി.പി.അഷ്റഫ് എന്നിവർ നേതൃത്വം നൽകി. 

വിമാനത്താവള ടെർമിനലിനു സമീപം ഡിഐജി തോംസൺ ജോസ്, കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ, എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ പി.മുനീബ്, കിയാൽ അഡ്മിനിസ്ട്രേഷൻ മാനേജർ ടി.അജയകുമാർ തുടങ്ങിയവരുടെ സംഘമാണു റാലിയെ സ്വീകരിച്ചത്. മെമന്റോ സി.ദിനേശ്കുമാർ, കെ.അജയകുമാർ എന്നിവർ സമ്മാനിച്ചു. കാനന്നൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിൻ‍ പള്ളിക്കണ്ടി, വൈസ് പ്രസിഡന്റ് പി.ഹരി, ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് കുമാരൻ, പി.ദിനൂപ് എന്നിവർ ചേർന്ന് മെമന്റോ ഏറ്റുവാങ്ങി. 

എട്ടു വയസ്സുകാരൻ എം.കെ.ഷഹ്സാദായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ റൈഡർ. 72 വയസ്സുകാരനായ സി.സി.അബ്ദുൽ ആസീമായിരുന്നു മുതിർന്ന റൈഡർ. 

ഇത്തവണ ഗോവയ്ക്ക്
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനയാത്രയിൽ പങ്കെടുത്തവർ ഇന്നലെയും ഒന്നിച്ചുകൂടി. ഇത്തവണത്തെ ട്രിപ്പ് മോപ്പ വിമാനത്താവളത്തിലേക്ക്.  ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേർണിയുടെ പ്രസിഡന്റ്  അബ്ദുൽ ലത്തീഫ് കെഎസ്എ, സെക്രട്ടറി ആർ.വി.ജയദേവൻ, കോഓർഡിനേറ്റർ റഷീദ് കുഞ്ഞി പാറാൽ, ടി.വി.മധുകുമാർ, എ.സദാനന്ദൻ, മുഹമ്മദ് യൂനസ്, എസ്.കെ.ഷംസീർ, കെ.പി.ഹാരിഫ് മൊയ്തു, ഫൈസൽ മുഴപ്പിലങ്ങാട്, കെ.റാഷിദ്, ടി.സോജു, കെ.നൗഷാദ് എന്നിവരാണ് ഇന്നലെ മോപ്പയിലേക്കു തിരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com