ADVERTISEMENT

പാനൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. ഹൈസ്കൂൾ വിഭാഗത്തിൽ 149 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 184 പോയിന്റും നേടിയാണു കലാകിരീടം അണിഞ്ഞത്. ഹൈസ്കൂളിൽ 5 ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 50 വിദ്യാർഥികളും ഹയർസെക്കൻഡറിയിൽ 20 വിദ്യാർഥികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.  കഴിഞ്ഞ വർഷവും രാജീവ്ഗാന്ധി സ്കൂളിനായിരുന്നു ജില്ലയിൽ കലാകിരീടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com