ADVERTISEMENT

ചെറുപുഴ∙ മലയോര പാതയിൽ വീണ്ടും വാഹനാപകടം. ശനിയാഴ്ച രാത്രി 10ന് മലയോരപാതയുടെ മഞ്ഞക്കാട് വളവിലാണു അപകടം. തേർത്തല്ലിയിൽ  നിന്നു ചെറുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നുവെങ്കിലും, വാഹനത്തിലെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റില്ല. കഴിഞ്ഞ ദിവസം കുടപ്രം ഭാഗത്തു ബസ് നിയന്ത്രണം വിട്ടു റോഡരികിലെ മതിലിലിടിച്ചിരുന്നു.

 കൊടുംവളവും കയറ്റവും ഇറക്കവും നിറഞ്ഞ മലയോരപാതയിൽ വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും അപകടമേഖലയിൽ മുന്നറിയിപ്പ് ബോർഡുകളില്ല. ചെറുപുഴ മുതൽ ആലക്കോട് വരെയുള്ള മലയോര പാതയിൽ വാഹനാപകടങ്ങളില്ലാത്ത ദിവസങ്ങളില്ല. എന്നിട്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനോ, വാഹന പരിശോധന കർശനമാക്കാനോ  അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com