ADVERTISEMENT

ആലക്കോട്∙ പുനർനിർമാണം പൂർത്തിയായ ആലക്കോട് പാലത്തിന്റെ  ഉദ്ഘാടനം ജനുവരിയിൽ നടത്താനാകുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.  ഇത് പുതുവർഷ സമ്മാനമാണെന്നും  മന്ത്രിയുടെ അനുമതി ലഭിച്ചാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്നും എംഎൽഎ പറഞ്ഞു.പാലത്തിന്റെ അവസാന പ്രവൃത്തികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ആലക്കോട് പാലം പുനർനിർമിക്കണമെന്ന മലയോര ജനതയുടെ ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോൾ  യാഥാർഥ്യമായിരിക്കുന്നത്. പാലത്തിന്റെ പണി സ്വകാര്യവ്യക്തിയുമായുള്ള തർക്കത്തെ തുടർന്ന് പല തവണ നിലച്ചിരുന്നു.

ജനപിന്തുണയോടെ നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഇത് പരിഹരിച്ചത്. ജനുവരിയിൽ അരങ്ങം ക്ഷേത്ര ഉത്സവവും ആലക്കോട് പള്ളി തിരുനാളും നടക്കാനിരിക്കെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അതിന് മുൻപു തന്നെ പാലം തുറന്നുകൊടുക്കുമെന്നും എംഎൽഎ അറിയിച്ചു. എംഎൽഎയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം.ഹാരീഷ്, എഎക്സ്ഇ ബി.എസ്.ജ്യോതി, എ.ഇ.നിഷാദ് ശേഖർ, ഫാ.മാണി ആട്ടേൽ, കെ.പി.സാബു, ജോസ് വട്ടമല, ബാബു പള്ളിപ്പുറം, അജിത് വർമ, എം.എ.ഖലീൽ റഹ്മാൻ, സി.ജി.ഗോപൻ, വി.ജി.സോമൻ, ഡെന്നീസ് വാഴപ്പള്ളി, കെ.എം.ഹരിദാസ്, എൻ.എം.മൊയ്തീൻ എന്നിവരും ഉണ്ടായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com