ADVERTISEMENT

മട്ടന്നൂർ∙ ട്രാഫിക് നിയമ ലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയുടെ തൂണിൽ വാഹനം ഇടിച്ചു ക്യാമറയുടെ ദിശ തെറ്റി.  കണ്ണൂർ റോഡിൽ കോളാരി വില്ലേജ് ഓഫിസിനു സമീപത്തായി സ്ഥാപിച്ച എഐ ക്യാമറയാണ് സ്ഥാനം തെറ്റി കിടക്കുന്നത്.

മട്ടന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തുന്ന വിധത്തിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. റോഡിലേക്ക് താഴ്ത്തി വാഹനങ്ങളിലെ യാത്രക്കാരെയും നമ്പറും കാണുന്ന വിധത്തിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. എന്നാൽ  ക്യാമറ ഒരു ഭാഗത്തേക്ക് ഉയർന്നു കിടക്കുന്ന നിലയിലാണുള്ളത്.  ക്യാമറ സ്ഥാപിച്ച തൂണിന് വാഹനമിടിച്ചാണ് ക്യാമറയുടെ ദിശ മാറിയത്.

ക്യാമറ തൂണിന്റെ അടി ഭാഗത്തെ കോൺക്രീറ്റ് ഇളകിയ നിലയിലാണ്. തൂൺ ചെറിയ രീതിയിൽ ചെരിഞ്ഞപ്പോൾ ക്യാമറ ഉയർന്നതായിരിക്കാമെന്നാണ് നിഗമനം. ക്യാമറ തൂണിന്റെ സുരക്ഷ വർധിപ്പിച്ച് വാഹനങ്ങൾ കാണുന്ന വിധത്തിൽ  ക്യാമറ മാറ്റണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com