ADVERTISEMENT

കരിവെള്ളൂർ∙പുതുവർഷത്തിലെ ആദ്യ മഴയിൽ കരിവെള്ളൂരിലെ സർവീസ് റോഡ് വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ പെയ്ത മഴയിലാണ് സർവീസ് റോഡ് മുഴുവൻ വെള്ളം കയറിയത്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് കെട്ടിക്കിടക്കാൻ കാരണം.

ചെറിയ മഴയിൽ തന്നെ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു.‌കുട്ടികളടക്കം നൂറുകണക്കിന് ആളുകളാണ് പുതുമഴയിലെ ചെളിവെള്ളം ചവിട്ടി കടന്നു പോയത്. രക്തസാക്ഷി നഗറിനും ഓണക്കുന്നിനുമിടയിലെ പയ്യന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് വെള്ളം കൂടുതലായും കെട്ടിക്കിടന്നത്.

ഇതുവഴിയുള്ള കാൽ നടയാത്രകാർക്ക് നടപ്പാത തിരിച്ചറിയാൻ സാധിച്ചില്ല. മഴക്കാലത്ത് സർവീസ് റോഡിൽ വെള്ളം കെട്ടിക്കിടന്നത് നാട്ടുകാരെയും വ്യാപാരികളെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓവുചാൽ സംവിധാനം കാര്യക്ഷമമാക്കാൻ തയാറാകാത്തതാണ് ഈ ദുരിതത്തിന് കാരണം. മഴ പെയ്തതോടെ സർവീസ് റോഡിൽ ചെളിയും വ്യാപകമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com