ADVERTISEMENT

മട്ടന്നൂർ∙150 ലീറ്റർ വാഷും ഒരു ലീറ്റർ ചാരായവുമായി ചാവശ്ശേരി പറമ്പിലെ ടി.ബാബുവിനെ (43) എക്സൈസ് പിടികൂടി. മുൻപും അബ്കാരി കേസിലെ പ്രതിയാണ്. സ്വന്തമായി ചാരായം ഉൽപാദിപ്പിച്ച് വിൽക്കുകയാണു പതിവെന്ന് എക്സൈസ് അറിയിച്ചു.

മട്ടന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ആനന്ദകൃഷ്ണൻ, പ്രിവന്റീവ് ഓഫിസർ പി.വി.വത്സൻ, വി.എൻ.സതീഷ്, പി.കെ.സജേഷ്, കെ.രാഗിൽ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com