ADVERTISEMENT

തളിപ്പറമ്പ്∙ സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ആന്തൂർ മേൽതളി ടി.രത്നാകരനെ(51)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. രത്നാകരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അസി. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പച്ചക്കൂട്ടത്തിൽ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ.രാജേഷ്, പി.പി.മനോഹരൻ, ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫിസർ പി.പി.റെനിൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.പി.അനു, ഡ്രൈവർ അനിൽ കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com