പാടശേഖരം കുത്തിയിളക്കി കാട്ടുപന്നിക്കൂട്ടം
Mail This Article
×
നീലേശ്വരം ∙ കിനാനൂർ പാടശേഖരത്തിൽ കാട്ടുപന്നി ശല്യം. ജനവാസ കേന്ദ്രത്തിനോടു ചേർന്ന പാടശേഖരത്തിലാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം. കഴിഞ്ഞ ഒരു മാസത്തോളമായി ഇതിൽ വലഞ്ഞ് നട്ടം തിരിയുകയാണ് പാടശേഖരത്തിലെ കർഷകർ.
10 ഏക്കറോളം വരുന്ന പുഞ്ച കൃഷിയാണ് ഇവ കൂട്ടത്തോടെയെത്തി കുത്തിയിളക്കുന്നത്. വയലിലും പറമ്പിലുമായി മറ്റു കൃഷിയിൽ ഏർപ്പെട്ടവരും പന്നി ശല്യത്തിൽ പൊറുതിമുട്ടുകയാണ്. കപ്പ, വാഴ, പച്ചക്കറി കൃഷികളും നശിപ്പിച്ചിട്ടുണ്ട്. അധികൃതരും ജനപ്രതിനിധികളും ഉടൻ പ്രശ്നത്തിൽ ഇടപെടണമെന്നും പരിഹാരം കാണണമെന്നുമാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.