ADVERTISEMENT

ചെറുവത്തൂർ ∙ ഓട്ടോറിക്ഷകൾ ഗ്രാമങ്ങളിൽ സമാന്തര സർവീസ് നടത്തുന്നുവെന്ന് ആരോപിച്ച് മേഖലയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കാനൊരുങ്ങുന്നു. മടക്കര, പടന്ന, കയ്യൂർ, വലിയ പറമ്പ്, ചീമേനി, കാലിക്കടവ്, ഓരിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നതു മൂലം ഈ റൂട്ടിലെ സ്വകാര്യ ബസുകൾക്ക് ഡീസലിനും ടാക്സിനും വേണ്ട പണം തികയാത്ത സാഹചര്യമാണെന്ന് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം ആരോപിച്ചു.

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ഈ മേഖലയിൽ ബസ് സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം. യോഗത്തിൽ ബസ് ഓണേഴ്സ് അസോസിയേഷൻ ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് സി.രവി അധ്യക്ഷനായി. ജില്ല സെക്രട്ടറി ടി.ലക്ഷ്മണൻ, ജോ.സെക്രട്ടറി കെ.ടി.സുരേഷ് ബാബു, ടി. കൃഷ്ണൻ, കെ.അഭിലാഷ്, എ.രതീഷ്, എം.വേണുഗോപാൽ, പി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com