വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു; വീട്ടിലെ സിസിടിവി ക്യാമറയിൽ പ്രതിയുടേതെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞു
Mail This Article
കണ്ണൂർ∙പഴയ ബസ്‌സ്റ്റാൻഡിന് സമീപം സാവിസ് ഹയർ ഗുഡ്സ് ഉടമ കെ.അനിൽകുമാറിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിനു പുറത്തുനിന്നും ശക്തമായി പുക ഉയരുന്നതുകണ്ട് നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. ഉടൻ തീ അണച്ചു. സ്കൂട്ടറിനു പുറമേ സമീപത്തുള്ള പന്തലുകളും തുണിത്തരങ്ങളും കത്തി നശിച്ചിട്ടുണ്ട്. പ്രതിയുടെ ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധന തുടങ്ങി.
‘പ്രതിയെ ഉടൻ പിടികൂടണം’
കണ്ണൂർ∙ പഴയ ബസ് സ്റ്റാൻഡിന് സമീപം ഹയർ ഗുഡ്സ് ഉടമ അനിൽകുമാറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീയിട്ട് നശിപ്പിച്ച പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എൻ.കെ.അജയകുമാർ, പ്രസിഡന്റ് എ.വി.ബാബുരാജ്, സംസ്ഥാന കമ്മിറ്റി അംഗം പി.സോമസുന്ദരം, മേഖല സെക്രട്ടറി ജേക്കബ് മനോജ് എന്നിവർ പ്രസംഗിച്ചു.