ADVERTISEMENT

കണ്ണൂർ∙ ദേശീയ വിരവിമുക്ത ദിനാചരണത്തിൽ 8ന് ജില്ലയിൽ 6,04,345 പേർക്കു വിര നശീകരണത്തിന് ആൽബൻഡസോൾ ഗുളിക നൽകും. 1 മുതൽ 19 വരെ വയസ്സുകാർക്ക് വിദ്യാലയങ്ങളും അങ്കണവാടികളും മുഖേനയാണു ഗുളിക നൽകുക. എട്ടിന് നൽകാനായില്ലെങ്കിൽ 15ന് മോപ് അപ് റൗണ്ടിലൂടെ നൽകും.

ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. വളർച്ചയ്ക്കും വികാസത്തിനുമാവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷകക്കുറവിന് കാരണമാകും. ഇത് വളർച്ചയെ ബാധിക്കുന്നു. 

കഴിക്കേണ്ടതിങ്ങനെ
∙ഒന്ന് മുതൽ 2 വയസ്സ് വരെഅര ഗുളികയും (200 മില്ലിഗ്രാം) രണ്ട് മുതൽ 19 വരെ ഒരു ഗുളികയുമാണു (400 മില്ലിഗ്രാം) നൽകുക.
∙ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ചാണു നൽകേണ്ടത്. മുതിർന്ന കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു ശേഷം ചവച്ചരച്ചു കഴിക്കാം. ഇതിനുശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
∙അസുഖമുള്ള കുട്ടികൾ വിര മരുന്നു കഴിക്കേണ്ട. 
∙ശരീരത്തിൽ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിച്ചാൽ അപൂർവമായി വയറുവേദന, ഛർദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. വിരകൾ നശിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണിവ. കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം താനേ ഭേദമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com