ADVERTISEMENT

തലശ്ശേരി∙ ജഗന്നാഥക്ഷേത്രത്തിന്റെ കൊടിമരത്തിനു സമീപത്തെ ഭണ്ഡാരം കുത്തിത്തുറന്നു കവർച്ച. നാണയങ്ങൾ നിലത്തു ചിതറിയ നിലയിലാണ്. കവർച്ച നടത്തി കൊണ്ടുപോയതിന്റെ ബാക്കി നാണയങ്ങൾ ഉപേക്ഷിച്ചതാണെന്നാണു കരുതുന്നത്.

ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 1.45ന് മോഷ്ടാവ് ക്ഷേത്രത്തിൽ എത്തിയതായി ദൃശ്യത്തിലുണ്ട്. പാന്റ്സും ഷർട്ടും ബാഗും ഗ്ലൗസും ധരിച്ച ഒരാൾ കയ്യിൽ ഹാമറുമായി നടന്നു പോവുന്നതാണ് ദൃശ്യത്തിലുള്ളത്.

രണ്ടാം തവണ എത്തി ഭണ്ഡാരം പൊളിച്ച ശേഷം അരയാൽതറ വഴി റെയിൽപാളത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. പുലർച്ചെ നാലോടെയാണ് ഭണ്ഡാരം പൊളിഞ്ഞു കിടക്കുന്നത് ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്.

പൊലീസ് പരിശോധന നടത്തി. ജ്ഞാനോദയയോഗം പ്രസിഡന്റ് കെ.സത്യൻ പൊലീസിൽ പരാതി നൽകി. 21ന് ക്ഷേത്രത്തി‍ൽ ഉത്സവം നടക്കുന്നതിനാൽ അതിനു മുന്നോടിയായി ഭണ്ഡാരം തുറക്കാനിരിക്കെയാണ് കവർച്ച. 2 മാസം മുൻപ് ഭണ്ഡാരം തുറന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com