ADVERTISEMENT

ശുദ്ധജല വിതരണംതടസ്സപ്പെടും; മാഹി ∙ പരിമഠം പമ്പ് ഹൗസിൽ നിന്നു മാഹിയിൽ എത്തുന്ന ലൈൻ പൊട്ടി അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനാൽ, മാഹി മേഖലയിൽ ശുദ്ധജല വിതരണം 9 വരെ തടസ്സപ്പെടും. അത്യാവശ്യഘട്ടങ്ങളിൽ കുടിവെള്ളം ടാങ്കർ ലോറി വഴി എത്തിക്കുന്നതാണ്. ആവശ്യമുള്ളവർ  0490 2332542, 0490 2333200 എന്നീ നമ്പറിൽ ബന്ധപ്പെടണം.

വാർഷിക കൺവൻഷൻഇന്നുമുതൽ
ചെറുപുഴ∙ ഇൻഡിപെൻഡന്റ് ബാപ്റ്റിസ്റ്റ് സഭകളുടെ 56-ാമത് വാർഷിക കൺവൻഷൻ 7 മുതൽ 11വരെ വൈകിട്ട് 6 മണി മുതൽ 9 വരെ ചാത്തന്നൂർ ബിബിസി ഗ്രൗണ്ടിൽ നടക്കുമെന്നു പാസ്റ്റർ സജി വർഗീസ് അറിയിച്ചു.

ഖാദി റിബേറ്റ് മേള നാളെ
സർവോദയ പക്ഷം ഖാദി റിബേറ്റ് മേള നാളെ 11ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഖാദി യൂണിഫോം വിതരണവും ഖാദി കൂൾ പാന്റ്‌സിന്റെ ലോഞ്ചിങ്ങും നടക്കും. 

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ 11ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഫുൾടൈം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്തി തയാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ 15ന് മുൻപ് ജില്ലാ കലക്ടർക്ക് സമർപ്പിക്കണം.

ക്ലാർക്ക് ടൈപ്പിസ്റ്റ് ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (പട്ടികജാതി/പട്ടികവർഗം) സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്.അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 17ന് അകം പേര് റജിസ്റ്റർ ചെയ്യണം.

സായ്: ഗുസ്തി പരിശീലനം 
തലശ്ശേരി ∙ സായ് കേന്ദ്രത്തിൽ ഗുസ്തി പരിശീലനത്തിന് 12 മുതൽ 15 വയസ്സു വരെയുള്ള പെൺകുട്ടികളെ റസിഡൻഷ്യൽ സ്കീമിലേക്ക് തിരഞ്ഞെടുക്കുന്നു. മതിയായ രേഖകൾ സഹിതം 11ന് രാവിലെ 9ന് സായ് കേന്ദ്രത്തിലെത്തണം. ഫോൺ: 0490–2324900, 89 21 15 89 52.

പട്ടയക്കേസ് മാറ്റി
ഇരിട്ടി, തലശ്ശേരി ലാൻഡ് ട്രൈബ്യൂണലിൽ ഇന്നും നാളെയും നടത്താനിരുന്ന ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ മാർച്ച് 21, 22 തീയതികളിലേക്ക് മാറ്റിയതായി ഡപ്യൂട്ടി കലക്ടർ (ഡിഎം) അറിയിച്ചു.

വിചാരണ മാറ്റി
ഫെബ്രുവരി 8, 9, 13 തീയതികളിൽ കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണലിൽ നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും മാർച്ച് നാലിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എൽആർ തഹസിൽദാർ അറിയിച്ചു.

പട്ടയക്കേസുകൾ മാറ്റിവച്ചു
പയ്യന്നൂർ∙ ലാൻഡ് ട്രിബ്യൂണൽ 7, 8, 9 തീയതികളിൽ വിചാരണയ്ക്ക് വച്ച എല്ലാ പട്ടയ കേസുകളും യഥാക്രമം മാർച്ച് 27, ഏപ്രിൽ 2, 3 തീയതികളിലേക്കു മാറ്റി വച്ചതായി സ്പെഷൽ തഹസിൽദാർ അറിയിച്ചു.

കണ്ണൂരിൽ അവധി
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ മാർച്ച് 27ന് വൈകിട്ട് 4 മുതൽ കണ്ണൂർ താലൂക്ക് പരിധിയിലെ സർക്കാർ / അർധ സർക്കാർ സ്ഥാപനങ്ങൾക്ക് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

സർവേ കോഴ്സ്
സർവേ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മോഡേൺ സർവേ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.dslr.kerala.gov.in  ഫോൺ: 9495458505, 9895124813.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com