ADVERTISEMENT

കണ്ണൂർ ∙ യുവതയുടെ കായികശേഷി മാറ്റുരയ്ക്കുന്ന മലബാറിലെ പ്രശസ്തമായ കണ്ണൂർ ബീച്ച് റൺ മാരത്തണിനു മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ അത്‌ലറ്റിക്സ് മേഖലയിലെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ നാളെ 11ന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും. മലയാള മനോരമയും ചേംബർ ഓഫ് കൊമേഴ്സും ചേർന്നു നടത്തുന്ന സെമിനാറിൽ 2 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത 10 അത്‌ലറ്റിക്സ് പരിശീലകരും കായികാധ്യാപകരും പങ്കെടുക്കും.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ അധ്യക്ഷത വഹിക്കും. അത്‌ലറ്റിക്സിൽ 2 ജില്ലകളുടെയും ആവശ്യങ്ങളും പരിഹാര നിർദേശങ്ങളുമാണു സെമിനാർ ചർച്ച ചെയ്യുകയെന്നു ബീച്ച് റൺ ചെയർമാൻ എ.കെ.റഫീഖ് പറഞ്ഞു. 

മലയാള മനോരമയാണു 18ന് പുലർച്ച നടക്കുന്ന ബീച്ച് റണ്ണിന്റെ മീഡിയ പാർട്ണർ. മാരത്തണിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. വിദേശതാരങ്ങളടക്കം റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യമായെത്തുന്ന 21 കിലോമീറ്റർ ഹാഫ് മാരത്തണും കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ 3 കിലോമീറ്റർ ഫാമിലി റണ്ണുമാണ് ഈ വർഷത്തെ പ്രത്യേകതകൾ. 

ആരോഗ്യസംരക്ഷണം, കായിക വളർച്ച, വിനോദസഞ്ചാരം എന്നിവയ്ക്കു പുറമേ ലഹരിവിരുദ്ധ സന്ദേശ പ്രചാരണവും ബീച്ച് റണ്ണിന്റെ ലക്ഷ്യങ്ങളാണ്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ട്. ആകെ സമ്മാനത്തുക 4 ലക്ഷത്തോളം രൂപയാണ്.

 വിവിധ വിഭാഗങ്ങളും 3 സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയും: 21 കിലോമീറ്റർ ഹാഫ് മാരത്തൺ – 60,000 രൂപ, 30,000 രൂപ, 20,000 രൂപ. 10 കിലോമീറ്റർ – 30,000 രൂപ, 15,000 രൂപ, 6,000 രൂപ. വെറ്ററൻസ് 10 കിലോമീറ്റർ – 20,000 രൂപ, 10,000 രൂപ, 4,000 രൂപ. 3 കിലോമീറ്റർ ഹെൽത്ത് റൺ  5,000 രൂപ, 2500 രൂപ, 1000 രൂപ. റജിസ്ട്രേഷന്: 9074684778. https://tinyurl.com/KBR2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com