ADVERTISEMENT

തളിപ്പറമ്പ് ∙ മദർ സുപ്പീരിയർ സൗമ്യയുടെ അപകടമരണത്തിന്റെ നോവുന്ന ഓർമകൾക്കിടെ, പൂവം സെന്റ് മേരീസ് കോൺവന്റിനു മുൻപിൽ സീബ്രാലൈനും യാഥാർഥ്യമായി. കോൺവന്റിനു മുന്നിലെ റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് സിസ്റ്റർ സൗമ്യ ഇവിടെ ബസിടിച്ചു മരിച്ചത്. 

അധികദിവസം കഴിയുംമുൻപ് ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, ഇതിനു ശേഷവും ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്കു പരുക്കേറ്റിരുന്നു. ഇതെത്തുടർന്നാണ് കഴിഞ്ഞദിവസം പൊതുമരാമത്ത് അധികൃതരെത്തി കോൺവന്റിനു മുന്നിലെ റോഡിൽ സീബ്രാലൈൻ വരച്ചത്. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റോഡുകളിൽ ഇപ്പോൾ ഹംപുകൾക്കു പകരം ഉപയോഗിക്കുന്ന, റംബിൾ സ്ട്രിപ് ഉൾപ്പെടെയുള്ള സീബ്രാലൈനാണു വരച്ചത്. 

ഇതിനു സമീപത്തെ പൂവം ജംക്‌ഷനിലും അടുത്തദിവസം തന്നെ സീബ്രാലൈൻ വരയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം തന്നെ ഇതിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാലാണു നടക്കാതിരുന്നതെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com