കണ്ണൂർ ജില്ലയിൽ ഇന്ന് (09-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
സമ്മേളനം മാറ്റിവച്ചു: തളിപ്പറമ്പ്∙ തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കോമത്ത് സതീശന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മാറ്റി വച്ചതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ഹജ്: രേഖകൾസമർപ്പിക്കാം
കണ്ണൂർ∙ ഹജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്ന ഹാജിമാരുടെ രേഖകൾ സമർപ്പിക്കുന്നതിന് കണ്ണൂർ കലക്ടറേറ്റിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെയും മറ്റന്നാളുമായി കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പാസ്പോർട്ടും അനുബന്ധ രേഖകളുമാണ് കണ്ണൂരിൽ സ്വീകരിക്കുന്നത്.നാളെ കണ്ണൂർ ജില്ലയിലെ ഹാജിമാർ താഴെ പറയും പ്രകാരം നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രേഖകൾ സമർപ്പിക്കാൻ എത്തണമെന്ന് ഹജ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.തളിപ്പറമ്പ്, തലശ്ശേരി - രാവിലെ 9, പയ്യന്നൂർ, പേരാവൂർ 10.30, ഇരിക്കൂർ, കൂത്തുപറമ്പ് 11.30, കല്യാശേരി, മട്ടന്നൂർ 2, കണ്ണൂർ, അഴീക്കോട്, ധർമടം 3. ഫോൺ: 8281586137.
കൂടാളി പഞ്ചായത്ത് ബജറ്റ് ഇന്ന്
ചാലോട്∙ കൂടാളി പഞ്ചായത്ത് ബജറ്റ് അവതരണം ഇന്നു രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കും
മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷ
മാഹി ∙ പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷ മാർച്ച് 16നു നടത്തുന്നു. സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ 12ാം വരെയുള്ള പഠനത്തിന് വർഷത്തിൽ 12,000 രൂപ വീതം കേന്ദ്ര സർക്കാർ നൽകും. വിദ്യാർഥികൾ അവരവരുടെ സ്കൂൾ വഴി https://schooledn.py.gov.in എന്ന വെബ് സൈറ്റിൽ 20 വരെ അപേക്ഷിക്കാം എന്ന് മാഹി ചീഫ് എജ്യുക്കേഷനൽ ഓഫിസർ അറിയിച്ചു.