ADVERTISEMENT

കണ്ണൂർ ∙ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാത. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത.  എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കുന്ന കേരള സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയത്.   കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതികരിക്കാതെ കേരള വിരുദ്ധ സമീപനമാണ് സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തണമെന്നും സുജാത ആവശ്യപ്പെട്ടു.

കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.കെ.എ.ഷാഫി, സംസ്ഥാന വൈസ്പ്രസിഡന്റ് എ.കെ.ബീന, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ, കെ.എൻ.അശോക് കുമാർ, ഹണി ബാലചന്ദ്രൻ, പി.ജെ.സാജു, ടി.സുബ്രഹ്മണ്യൻ, സുനുകുമാർ, എൻ.മനോജ്, സി.പത്മനാഭൻ, എസ്.സതികുമാർ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, സിഐടിയു നേതാവ് കെ.പി.സഹദേവൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി എൻ.സുകന്യ എന്നിവർ പ്രസംഗിച്ചു. 

 നാളെ രാവിലെ 10ന് എം.സ്വരാജ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിനുള്ള യാത്രയയപ്പ് സമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംഘടനയിലെ ഒരു ലക്ഷത്തിലേറെയുള്ള അധ്യാപകരെ പ്രതിനിധീകരിച്ച് 1000 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

പ്രകടനവും പൊതുസമ്മേളനവും ഇന്ന്;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അധ്യാപക പ്രകടനവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് 3ന് അധ്യാപകരുടെ പ്രകടനം കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിക്കും. 4.15ന് കലക്ടറേറ്റ് മൈതാനിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കും.

ഇന്നു രാവിലെ 9.30ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം  മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സിനിമാ നടൻ സി.ഷുക്കൂർ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12ന് സാമ്പത്തിക രംഗം എന്ന വിഷയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഭാഷണം നടത്തും. 

ഡൽഹി സമരത്തിന് ഐക്യദാർഢ്യം
സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യവുമായി കെഎസ്ടിഎ. സംസ്ഥാന സമ്മേളന വേദിയായിരുന്നു അധ്യാപകരുടെ പ്രതിഷേധ വേദി.

ബാനറും മുദ്രാവാക്യങ്ങളുമായി സമ്മേളന ഹാളിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.വി.ജയരാജൻ, സിഐടിയു വൈസ് പ്രസിഡന്റ് സി.എസ്.സുജാത, കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ. ടി.ശിവരാജൻ, പ്രസിഡന്റ് ഡി.സുധീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com